Islam arrived in Kerala through Arab traders during the time of Prophet Muhammad(AD 609 - AD 632). Kerala has a very ancient relation with the middle east even during the Pre-Islamic period. Muslim merchants (Malik Deenar) settled in Kerala by the 7th century AD and introduced Islam. The Cheraman Juma Masjid said to be the very first mosque in India situated in Kodungallur Taluk, in state of Kerala. According to a tradition, Cheraman Perumal, the last of the Chera kings, became Muslim and traveled to visit prophet Muhammad and this event helped the spread of Islam.
Kerala Muslims are generally referred to as Mappilas in Kerala. They share a common language (Malayalam) with the rest of the population and have a culture commonly regarded as the Malayalam culture of Kerala with an Arabian blend. Muslim population is the fastest growing sect in Kerala.[2] They form 26.56% of the population of Kerala.

Malik Deenar Great Jumamasjid @ Kasaragod

A group of Arabs came to India for propagatory mission and build mosques all along the country. They were Sharaf Ibn Malik, his brother Malik Ibn Deenar, his nephew Malik Ibn Habeeb. They reached a place named 'Kanjarkooth' (Kasaragod) on Monday 13th Rajab from 22 Hijra. They built a Mosque there. Malik Ibn Ahmed was appointed as Qali. On 1223 Hijra, the dilapidated Mosque was reconstructed, with the financial assistance of native man.
This script is an authoritative document that points out towards great historic facts related to the Mosque. Gopalan Nair, a then Deputy collector sheds light to this script After the completion of mosque, construction in Ezhimale, Malik Ibn Habeeb and companions reached in Hijra 22 Rabeeul Avval 10 on Thursday to Barkur, located in South Canara and later they arrived at Manjaore (Mangalore) in Hijra 22 Jumadul Ula 27 on Friday. Then after they came to Kasaragod and constructed the Mosque in Hijra 22 Rajab 18th.
The Garden Mosque @ Thalasserry

തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് സ്നേഹസൂചകമായി ലഭിച്ച തേക്കുതടിയിൽനിന്ന് ആവിശ്യമുള്ളവ ഉപയോഗിച്ചാണ് "മൂസാക്കാക്ക" തലശ്ശേരിയിൽ വ്യാപാരാവിശ്യത്തിനുവേണ്ടി കണ്ണാടിപ്പാണ്ടികശാല നിർമ്മിച്ചത്.ബാക്കിവന്ന മരത്തടി മുഴുവൻ അദ്ദേഹം ഭദ്രമായി സൂക്ഷിച്ചു.എന്നെങ്കിലും തന്റെ ആഗ്രഹത്തിനൊത്തവിധം ഒന്നാംതരമൊരു പള്ളി പണിയാൻ സാധിക്കുമെന്ന് മൂസ്സക്കാക്ക കരുതിയിരുന്നു. കാലം കുറച്ചുകഴിഞ്ഞപ്പോൾ മൂസ്സക്കാക്കയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.അതാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് ഇന്നും തലയെടുപ്പോടെ നിൽക്കുന്ന "ഓടത്തിൽ പള്ളി".200 വർഷത്തിലേറെ പഴക്കമുണ്ട് പള്ളിക്ക്.1806 ൽ ആണ് ഓടത്തിൽ പള്ളി നിർമ്മിച്ചത്.
ഡച്ചുകാരുടെ കൈയിലായിരുന്നു ഇന്ന് പള്ളി നിൽക്കുന്ന സ്ഥലം. അന്നവിടെ സമൃദ്ധമായ കരിമ്പിൻ തോട്ടമായിരുന്നു. നേരത്തെ ഒട്ടനവധി കരിമ്പിൻചെടികൾ ഞാനവിടെ കണ്ടിട്ടുണ്ട്. ഇപ്പോള് മരുന്നിനുപോലും ഒരു കരിമ്പ് കാണാൻ സാധികല്ല..
ഓട എന്നതിന് തോട്ടം എന്നാണർത്ഥം. ഡച്ചുകാരിൽനിന്ന് ഈ സ്ഥലം ഇംഗ്ലീഷുകാർ കൈവശപ്പെടുത്തി. മറ്റെല്ലാവരിൽനിന്നും പിടിച്ചെടുത്തപോലെ ഇംഗ്ലീഷുകാർ മൂസ്സക്കാക്കയുടെ സ്വത്തുവഹകളും പിടിച്ചെടുക്കുകയുണ്ടായി.പല സന്ദർഭങളിലും മൂസ്സക്കാക്ക ഇംഗ്ലീഷുകാർക്ക് ചെയ്ത ഉപകാരങൾ കണക്കിലെടുത്തും വ്യാപാരരംഗത്തെ ബന്ധം കീർത്തിച്ചും മൂസ്സക്കാക്കയുടെ സ്വത്തുക്കളെല്ലാം നിരുപാധികം അദ്ദേഹത്തിനു തന്നെ വിട്ടുകൊടുക്കാൻ ഇംഗ്ലീഷുകാർ തീരുമാനിച്ചു.
എന്നാൽ മൂസ്സക്കാക്കയുടെ മറുപടി മറിച്ചായിരുന്നു.എന്നേയും മറ്റുള്ളവരെപോലെ കണ്ടാൽ മതിയെന്നും അവരിൽനിന്ന് വസൂൽ ചെയ്യുന്ന നിരക്കനുസരിച്ച് തന്നിൽനിന്നും രാജഭോഗം വസൂൽ ചെയ്യുന്നതാണ് തനിക്കു സന്തോഷമെന്നും മൂസ്സക്കാക്ക കമ്പനിയെ അറിയിച്ചു.അതംഗീകരിച്ച കമ്പനി അധികാരികൾ മൂസ്സക്കാക്കയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ആവിശ്യപ്പെടാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു. അപ്പോൾ ഡച്ചുകാരിൽനിന്ന് പിടിച്ചെടുത്ത ഓടം--കരിമ്പിൻ തോട്ടം-- തനിക്ക് കിട്ടിയാൽ കൊള്ളാമെന്ന് മൂസ്സക്കാക്ക അറിയിച്ചു.ഉടൻതന്നെ ആ സ്ഥലം സന്തോഷപൂർവ്വം സൗജന്യമായി മൂസ്സക്കാക്കയ്ക്ക് നൽകിയതായി കമ്പനി ഉത്തരവുണ്ടായി.എന്നാൽ തന്റെ ആഗ്രഹം അവിടെ ഒരു പള്ളി പണിയെണം എന്നാണെന്നും തങ്ങളുടെ വിശ്വാസമനുസരിച്ച് സൗജന്യമായി ലഭിച്ച സ്ഥലത്ത് പള്ളി പണിയുന്നത് ന്യായീകരിക്കപ്പെടുകയില്ലെന്നും മൂസ്സക്കാക്ക കമ്പനിയെ അറിയിച്ചു.ഒടുവിൽ നാമമാത്രമായ ഒരു തുക വിലയായിക്കാണിച്ച് കമ്പനി ആ സ്ഥലം മൂസ്സക്കാക്കയ്ക്ക് വിറ്റു.
അവിടെ ഏറെ വൈകാതെ ഒരു പള്ളി ഉയർന്നു. ചെമ്പടിച്ച് ഭദ്രമാക്കിയതാണ് പള്ളിയുടെ മേല്പുര.തിരുവിതാംകൂർ മഹാരാജാവ് നൽകിയ തേക്കിൻ തടികൾക്കു പുറമേ ഒട്ടനവധി വിലകൂടിയ മരത്തടികളും പള്ളിയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പള്ളിയുടെ മേല്പുരയ്ക്കു മകുടം ചാർത്താൻ രണ്ട് പൊൻ താഴികക്കുടങളും ഒരു വെള്ളിത്താഴികക്കുടവും പണികഴിപ്പിച്ചിരുന്നു.എന്നാൽ അതണിയിക്കാൻ മൂസ്സക്കാക്കയ്ക്ക് ഭാഗ്യമില്ലാതെപോയി.കണ്ണാടിപ്പാണ്ടികശാലയിൽ സൂക്ഷിച്ചു വച്ചിരുന്ന ആ താഴികക്കുടങൾ മൂന്നും അദ്ദേഹത്തിന്റെ കാലശേഷം "കുഞ്ഞമ്മത് "കേയി എന്ന മറ്റൊരവകാശിയാണ് പള്ളിയുടെ മേല്പുരയിൽ സ്ഥാപിച്ചത്.
തലശ്ശേരിയുടെ വിദേശ വാണിജ്യപെരുമയിൽ എന്നും ഓർമ്മിക്കപ്പെടുന്ന മൂസ്സകാക്ക 1807 ൽ ഈ ലോകത്തോട് വിടപറഞ്ഞു. താൻ നിർമ്മിച്ച ഈ ഓടത്തിൽ പള്ളിയിൽ തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും. അദ്ദേഹത്തിന്റെ ഖബറിടം ഇന്നും ഇവിടെ തായിവഴികളാൽ സംരഷിക്കപ്പെട്ടുപോരുന്നു.ജുമാ നമസ്ക്കാരത്തിനു വരുന്ന പലരും ഇന്നും അദ്ദേഹത്തിന്റെ ഖബറിടത്തിനരികിൽ വന്ന് ആ പുണ്യാത്മാവിനെ സ്മരിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഓടത്തിൽ പള്ളി ഖബറിസ്ഥാനിൽ കേയി കുടുംബക്കാരുടെ ഖബർ മാത്രമേ അടക്കുകയുള്ളൂ.
ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് പണം കൊടുത്തു വാങ്ങിയ ഭൂമിയിൽ നിർമ്മിച്ച പള്ളി, തിരുവിതാംകൂർ മഹാരാജാവ് നൽകിയ മരം കൊണ്ട് നിർമ്മിച്ച പള്ളി,കേരളത്തിൽ ആദ്യമായി മതപ്രഭാഷണം തുടങ്ങിയ പള്ളി എന്നിങ്ങനെ വിശേഷണങ്ങൾ അനവധി ഉണ്ട് ഓടത്തിൽ പള്ളിക്ക്.